വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്തും.തരൂർ എം എൽ. എ പി. പി. സുമോദ്
വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്തും.എന്ന് തരൂർ എം എൽ. എ പി. പി. സുമോദ് അദ്ദേഹത്തിന്റെ ഫേസ്ബുക്ലൂടെ ആണ് ഈ കാര്യം അറിയിച്ചത്
വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നവീകരണവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി സബ് ഡിപ്പോയിൽ വെച്ച് കെ എസ് ആർ ടി.സി. എം.ഡി.ബിജു പ്രഭാകർ ഐ.എ.എസ്, ജനറൽ മാനേജർ സന്തോഷ് എന്നിവരുമായി ചർച്ച നടത്തിഎന്നും .
ബസ് ടർമിനൽ, ജില്ലാതലവർക്ക്ഷോപ്പ് എന്നിവക്കു വേണ്ടി 25 കോടി രൂപ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ
2021-22 സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ,
വടക്കഞ്ചേരി കെ.എസ് ആർ ടി സി ബസ്സ് ടർമിനൽ, ജില്ലാതല വർ ക്ക് ഷോപ്പ് കെട്ടിടം എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. തുക അനുവദിക്കുന്നതിനായി തീരുമാനിച്ചുഎന്നും .
വടക്കഞ്ചേരി സബ് ഡിപ്പോയെ ഡിപ്പോ ആയി ഉയർത്താനും, കൂടുതൽ അന്തർ സംസ്ഥാന, ദീർഘദൂര സർവീസുകൾ ആരംഭിക്കാനും, സബ്ഡിപ്പോ വർക്ക്ഷോപ്പിനെ ജില്ലാതല വർഷോപ്പ് ആയി ഉയർത്താനും തീരുമാനമായി, കൂടാതെ നാഷണൽ ഹൈവേ 544 ന സമീപം സ്ഥിതിചെയ്യുന്ന പ്രസ്തുത ഡിപ്പോയിൽനിന്ന് 50 സെൻറ് സ്ഥലം ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് ആരംഭിക്കുന്നതിനായി വിട്ടു കൊടുക്കാൻ തീരുമാനിച്ചതിൻ്റെ ഫയലുകൾ എം.ഡിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും ആവശ്യപ്പെട്ടു. നിയുക്ത എം.എൽഎയുടെ കൂടെ ശ്രീ.ഉബൈദ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, സബ് ഡിപ്പോയിലെ ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവരും ഉണ്ടായിരുന്നു.










