അതിരൂക്ഷമായ കൊറോണ മഹാമാരി കാലത്ത്, പാലക്കാട് ജില്ലയിലെ കേന്ദ്ര സേനയിൽ (CISF) സേവനമനുഷ്ടിക്കുന്നവരും വിരമിച്ചവരുടെയും കൂട്ടായ്മയായ “ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റി” യുടെയും, All കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ, പാലക്കാട് താലൂക്കിന്റെയും സംയുക്ത നേതൃത്വത്തിൽ
നിർധനരും അവശത അനുഭവിക്കുന്ന ജനങ്ങൾക്കായി “ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം” (100 പേർക്ക് ) പരിപാടി 11.05.2021 മുതൽ പാലക്കാട് നഗരപ്രദേശങ്ങളിൽ നടത്തി വരുന്നു പ്രസ്തുത പരിപാടി ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയുടെയും AKPBA യുടെയും ഭാരവാഹികളാണ് നേതൃത്വം നൽകി വരുന്നത്. ഈ പരിപാടി ലോക്ക് ഡൌൺ അവസാനിക്കുന്നതുവരെയും നടത്തികൊണ്ടുപോവാനാണ് ഭാരവാഹികൾ ഉദ്ദേശിക്കുന്നത്..










