Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

ബാല്യത്തിലേക്ക് ചെല്ലുമ്പോൾ….. (കവിത)

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
ബാല്യത്തിലേക്ക് ചെല്ലുമ്പോൾ….. (കവിത)
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram


ബാല്യത്തിലെന്നുടെകൂടെക്കളിച്ചൊരാ-
ചെഞ്ചുവപ്പാർന്നൊരാ ചുണ്ടുള്ളതത്ത,
കാലത്തിൻ വാതായനങ്ങൾ തുറന്നവ-
ദൂരേക്ക്പോയപ്പോൾ ഞാനേകനായി.
പിച്ചവച്ചുള്ളൊരാ മുച്ചക്രവണ്ടിയിന്നെ-
ന്നെക്കാണുമ്പോൾ മുഖം തിരിക്കുന്നു.
മിന്നിത്തിളങ്ങും പളുങ്കുപോലുള്ളൊരാ-
ഗോളികളെല്ലാം പറയുന്നുനിത്യവും,
ഞാനില്ല നിന്നുടെ കൂടെക്കളിക്കുവാൻ-
എന്നുടെ,തോഴരതാ കാത്തുനിൽപ്പൂ.
ഒരു കൊച്ചു കോലുമായ് ഓടുന്നപയ്യനു-
മുന്നിലായോടുന്ന ട്യൂബില്ലാ ടയറും,
അന്നാളിൽ നിങ്ങളെന്നെത്തല്ലിയെങ്കിൽ-
ഇന്നിതാ നിൻ കൊച്ചുമക്കളുംവീണ്ടും
എത്ര അടികളാ ഞാൻ വാങ്ങിടുന്നേ-
യെന്നെന്നോടുചൊല്ലി പരിഭവത്തോടെ.
കാലത്തിൻ കാതങ്ങൾ നീങ്ങുന്നൂ മെല്ലേ-
ജീവശ്ശവം പോലെ ഞാനിന്നിവിടെ.
പെയ്തൊഴിയാതുള്ള കണ്ണീരുമായി.,
നിൽക്കുന്നു.ഞാൻ നിൻ്റെ കൺമുമ്പിൽ വീണ്ടും.,
ടയറിന്റെ സങ്കടം കേട്ടുഞാനങ്ങിനെ-
ചിന്തിച്ചു നിൽക്കുമ്പോളെന്നുടെചാരെ,
അഞ്ചാറു കൊച്ചുങ്ങളങ്ങോടിയെത്തി-
അവരുടെ കൈകളിലേതാനും പട്ടം.
കണ്ണഞ്ചിപ്പിക്കും നിറമുള്ള പട്ടത്തിനെന്തൊരു-
ചന്തമെന്നന്നേരം ചിന്തിച്ചു ഞാനും.
കുട്ടിക്കുപ്പായമണിഞ്ഞോരാകുട്ടികൾ-
ആർപ്പു വിളിച്ചങ്ങുപോയുത്സാഹത്താൽ.
അപ്പോഴതാ വന്നു വേറൊരു സംഘം.
പ്ലാവിലത്തൊപ്പിയും വച്ചൊരു സംഘം.
കള്ളനും,പോലീസുമായുള്ളവരിൽ
ഏതാനും പേരപ്പോൾ ഷർട്ടണിഞ്ഞില്ല.
ആ കണ്ടകാഴ്ചകൾ ഓർത്തതിൽപിന്നെ-
ഓർത്തോർത്തു ഞാനങ്ങു പുഞ്ചിരി തൂകി.
തൊപ്പിയണിഞ്ഞുള്ള പോലീസീനപ്പോൾ
ഷർട്ടൊന്നു വാങ്ങുവാൻ കാശില്ലേയെന്ന്…,
ഓരോന്നു ചിന്തിച്ചു നിന്നോരുനേരം-
ഞാനൊരു കൗതുകമുള്ളോരുകാഴ്ച.
കണ്ടൊരു നേരമെൻ ബാല്യകാലത്തെ-
ഓർമ്മയിലേക്കു ഞാനോടിയടുത്തു..
തന്നേക്കാളേറെ വലിയോരു സൈക്കിളിൽ
പയ്യൻ വരുന്നൊരു കൗതുകയാത്ര
കീറിപ്പറിഞ്ഞുള്ള ട്രൗസറുമായി
തന്നുടെ സൈക്കിളിൽ പോകുന്ന പയ്യൻ.
പൊങ്ങിയും,താണുമങ്ങോരോനിമിഷവും-
തന്നുടെ വണ്ടിയെ മുന്നോട്ടു നീക്കാൻ.
ബാലകൻ വന്നെൻ്റെ ചാരത്തതപ്പോൾ
ഞാനങ്ങുമാറി ആ പാടത്തിലേക്ക്.
കിതച്ചങ്ങു നീങ്ങുന്നാ പയ്യനെനോക്കി-
ഞാനങ്ങു നിന്നൂ ചെളിയുള്ള വയലിൽ.
അന്നേരമെന്നുടെ കാൽക്കീഴിൽ വയലി-
ലങ്ങഞ്ചാറുതോണികളപ്പോൾ നിരന്നു.
ആയവയെക്കണ്ടു ഞാനങ്ങു നോക്കി.
ചന്തമാർന്നുള്ള കടലാസു തോണി.
എങ്ങുനിന്നാണിവയിങ്ങോട്ടിതെത്തി-
യെന്നോരോന്നു ചിന്തിച്ചു നിന്നൊരു നേരം,
തൊട്ടപ്പുറത്തു നിന്നങ്ങഞ്ചാറു പയ്യൻമാർ
ആഹ്ലാദത്തോടങ്ങിനങ്ങോടിയെത്തി.
ഏവരും കൊണ്ടുപോയ് ഓരോന്നു വീതം-
ചന്തമാർന്നുള്ള കടലാസു തോണി.
തൊട്ടപ്പുറത്തുള്ള മേലേ വയലിൽച്ചെ-
ന്നോരോന്നു വെച്ചവർ വെള്ളത്തിലപ്പോൾ.
വെള്ളത്തിൽ നീങ്ങുന്ന വള്ളത്തെക്കണ്ടപ്പോൾ-
ചിന്തിച്ചുപോയ് ഞാനാ വള്ളംകളികൾ.
അന്നേരമഞ്ചാറു കുഞ്ഞുങ്ങളതുവഴി-
യോടുന്ന കൗതുകക്കാഴ്ച ഞാൻ കണ്ടു.
പാലക്കാട്ടേക്കുള്ളോർ എല്ലാരുമെല്ലാരും-
ഓടിക്കയറേണമെന്നവർ ചൊല്ലി.
നീളത്തിലുള്ള കയറങ്ങു ചുറ്റിലും
കെട്ടിയിട്ടുള്ളതാണവരുടെ വണ്ടി.
പത്തുമണിവണ്ടി വിട്ടു പോയാൽപ്പിന്നെ
രണ്ടു മണിവരെയില്ലെന്നും ചൊല്ലി.
ആവണ്ടി തന്നിലെ പിന്നിലായുള്ളോൻ-
ഉച്ചത്തിലുള്ളൊരു വിസിലടിനൽകി.
ആവണ്ടിയങ്ങിനെ നീങ്ങിത്തുടങ്ങി-
പാലക്കാട്ടേക്കുള്ള കാലത്തെ വണ്ടി.
എന്തൊരു രസമുള്ള കാഴ്ചകളെന്നു ഞാൻ
ചിന്തിച്ചുകൊണ്ടങ്ങു ദൂരേക്കുനോക്കി.
തൊട്ടപ്പുറത്തുള്ളൊരു മാവിൻ്റെചോട്ടിൽ
ഏതാനും കുട്ടികളാടിത്തിമർപ്പൂ.
ഒളിച്ചേ,കണ്ടേ എന്ന കളികളും കൂടാതെ
കല്ലുകൾ കൊണ്ടുള്ളകളികളും വേറെ.
മറ്റൊരു കൂട്ടർ കളിക്കുന്നു പിന്നെ-
കുട്ടിയുംകോലും കളിക്കുന്നവിടെ.
ഏതാനും കുട്ടികൾ മാങ്ങയെച്ചൂണ്ടി
കല്ലും,കവണയുമായ്ഉന്നംവച്ചു.
ഞാനപ്പോൾചിന്തിച്ചൂ,പൊട്ടിച്ചമാങ്ങ
ഉപ്പുംകൂട്ടീട്ടങ്ങു തിന്നൊരു ബാല്യം.
അന്നേരമപ്പുറത്തഞ്ചാറുകുട്ടികൾ
കയറുപിടിച്ചങ്ങു ചാടുന്നതപ്പോൾ
ബാല്യത്തെയോർത്തു ഞാനങ്ങിനെ
നീങ്ങുമ്പോൾ നട്ടുച്ചയായതു ഞാനറിഞ്ഞില്ല.
തൊട്ടപ്പുറത്തുള്ളോരഴകുള്ള ഗോളി
അപ്പോഴുമെന്നെ നോക്കിപ്പറയുന്നു.
ഇല്ലില്ല ഞാനില്ല നിൻകൂടെയില്ല.
എന്നുടെ തോഴരതാ കാത്തു നിൽപ്പൂ.
തൊട്ടപ്പുറത്തങ്ങു ഞൊണ്ടിക്കളിക്കുന്ന
കുട്ടികളേനോക്കി നിന്നിതപ്പോൾ.
ആമോദത്തോടെ കളിക്കുന്ന നാള്
ആ നല്ല നാളിതു പൊന്നോണമല്ലേ
എന്നതു ചിന്തിച്ചു ഞാനങ്ങു ചെന്നുടൻ
പമ്പരം കൊണ്ടു കളിക്കുന്ന കാണുവാൻ,
ഏവർക്കും ആനന്ദം നൽകുന്ന നാളല്ലോ..
പൊന്നോണക്കാലമെന്നോർത്തു ഞാനും
എന്നെ ക്ഷണിച്ചില്ലയാരുമേയെങ്കിലും,
കാലം കഴിഞ്ഞു പോയെന്നാശ്വസിച്ചു ഞാൻ
എന്നാലുമിങ്ങനെ കളിയെല്ലാം കണ്ടുഞാൻ
ബാല്യകാലത്തിൽ സ്മരണയോടങ്ങിനെ.
പൊയ് പോയ നാളിന്റെ ഓർമ്മയെ ചിന്തിച്ചു
നീങ്ങി ഞാനന്നേരം സൂര്യനോ സാക്ഷി.


രാമദാസ്. ജി. കൂടല്ലൂർ
9495449479.

Previous Post

ഇന്ന് 2137 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR -20.13

Next Post

കല്ലടിക്കോട് റോഡിലെ അപകട മേഖല : വിദഗ്ധ പരിശോധന നടത്തി

Palakkad News

Palakkad News

Next Post
കല്ലടിക്കോട്  റോഡിലെ അപകട മേഖല :  വിദഗ്ധ പരിശോധന നടത്തി

കല്ലടിക്കോട് റോഡിലെ അപകട മേഖല : വിദഗ്ധ പരിശോധന നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News