പാലക്കാട്: കല്ലേപ്പുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പു പൊതുയോഗവും , വനിത സമാജം തെരഞ്ഞെടുപ്പും താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് രാജേഷ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു , സംഘടനാ പ്രവർത്തന വിശദീകരണവും തെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ നിർവ്വഹിച്ചു , എം.എസ്.എസ് .എസ് ജോയിൻ്റ് സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ആശംസകളർപ്പിച്ച് പ്രസംഗിച്ചു. കരയോഗം സെക്രട്ടറി വി.ജനാർദ്ധനുണ്ണി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എസ്. രാധാകൃഷ്ണൻ നായർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു, തുടർന്ന് കരയോഗം ഭരണ സമിതിയിലേക്കും വനിത സമാജത്തിലേക്കും ഐക്യ കണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തു.
യോഗത്തിൽ പങ്കെടുത്ത എവർക്കും കരയോഗം വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു . യു. രവിശങ്കർ
നന്ദി പ്രകാശിപ്പിച്ചു
ഭാരവാഹികളായി
രാജേഷ് രാമചന്ദ്രൻ ( പ്രസിഡൻ്റ്) ഇ. ഗീതാവിജയൻ ( വൈ. പ്രസി)
വി.ജനാർദ്ധനുണ്ണി (സെക്രട്ടറി) എസ്.സുകേഷ് മേനോൻ ( ജോ: സെക്രട്ടറി) എസ്.രാധാകൃഷ്ണൻ നായർ
(ട്രഷറർ) എന്നിവരെയും വനിത സമാജം ഭാരവാഹികളായി
ഇ.ഗീതാവിജയൻ ( പ്രസിഡൻ്റ്)
എസ്.സുഗുണ രാജേന്ദ്രൻ ( വൈ. പ്രസി)
വി.സജിനി ( സെക്രട്ടറി)
ആർ.ഭാഗ്യലക്ഷ്മി ( ജോ: സെക്ര)
കെ.എം .മഞ്ചുള ( (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു