Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

ജോലി ഒഴിവുകൾ

Palakkad News by Palakkad News
6 years ago
in CAREER
0
തൊഴില്‍ മേള 30 ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram


ഗസ്റ്റ് അധ്യാപക നിയമനം; കൂടിക്കാഴ്ച 30 ന് 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ചാത്തന്നൂര്‍, മണ്ണാര്‍ക്കാട് സെന്ററുകളില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലേസ് സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് രാവിലെ 10 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം
ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ. യോഗ്യത അല്ലെങ്കില്‍ ഫിഷറീസിലോ സുവോളജിയിലോ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 28 ന് രാവിലെ 11ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മുന്‍പ് നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ വീണ്ടും പങ്കെടുക്കേണ്ടതില്ലെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0491 2815245

ഡിപ്ലോമ കോഴ്‌സ് പ്രവേശനം
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സിയുടെ കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്‌സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. പ്ലസ് ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 15.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്റ്റഡി സെന്റര്‍ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച് മറ്റു ജില്ലകളിലും പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമ രണ്ടാംവര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭിക്കും. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍- 9074635780, 9447049125.

ലാബ് ടെക്‌നീഷ്യന്‍ നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ ബി.എസ്.സി/ എം.എസ്.സി/ എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ 18നും 40നും ഇടയില്‍ പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം hrdistricthospitalpkd@gmail.com ല്‍ ഡിസംബര്‍ 28 ന് വൈകീട്ട് അഞ്ചിനു മുമ്പ് അപേക്ഷിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524

ന്യൂട്രീഷനിസ്റ്റ് നിയമനം
സമ്പുഷ്ട കേരളം പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പി ബ്ലോക്കിലേക്ക് ന്യൂട്രീഷനിസ്റ്റുകളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത, അപേക്ഷാ ഫോറം എന്നിവയ്ക്കായി http:/tinyurl.com/nutritionist2 എന്ന ലിങ്ക് സന്ദര്‍ശിക്കണമെന്ന് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

സ്റ്റാഫ് നഴ്‌സ് നിയമനം 
ജില്ലാ ആശുപത്രി മാനസികാരോഗ്യ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് സ്റ്റാഫ് നഴ്‌സ്മാരെ നിയമിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം യോഗ്യതയുള്ളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. പ്രായപരിധി 18-40 വയസ്. പ്രവൃത്തി പരിചയം അഭികാമ്യം. കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം hrdistricthospitalpkd@gmail.com എന്ന മെയില്‍ ഐഡിയില്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 0491 2533327.

Previous Post

മലബാർ ദേവസ്വം ബോർഡ് അംഗമായി എം ആർ മുരളിയെ തിരഞ്ഞെടുത്തു.

Next Post

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Palakkad News

Palakkad News

Next Post
കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ്  പ്രതിഷേധ പ്രകടനം നടത്തി

കര്‍ഷകർക്ക് ഐക്യദാർഢ്യo മുൻസിപ്പൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News