പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു
വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നെന്മാറ നിയോജകമണ്ഡലത്തിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് തുറക്കുന്നത്.
പ്രിസൈഡിങ് ഓഫീസറുടെ ഡയറി റൂമിനുള്ളില്‍ മറന്നുവെച്ചു എന്ന കാരണത്താലാണ് ഈ അടിയന്തര നടപടി. സ്ഥാനാർത്ഥികളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ച ശേഷം ഇവരുടെ സാന്നിധ്യത്തില്‍ റൂം തുറക്കുമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പ്രതികരിച്ചു.










