കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ രാത്രി ക്യാമ്പസിനുള്ളില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍.
ബംഗാളില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യുവാവിനെ അല്‍പസമയത്തിനകം പാലക്കാട് റയില്‍വെ സ്‌റ്റേഷനില്‍ എത്തിക്കും. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞാല്‍ അറസ്റ്റ് രേഖപെടുത്തും. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ നിർണ്ണായകമായ വഴിത്തിരിവുണ്ടായത്









