പാലക്കാട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടയിൽ കയ്യിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടരയോടെ നാട്ടിലെ ക്ലബ് അംഗങ്ങൾ ഒന്നിച്ചു ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ദിലീപ് കയ്യിൽ സൂക്ഷിച്ചിരുന്ന ഗുണ്ടുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് ശക്തമായ പൊട്ടിത്തെറി ഉണ്ടായി.ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ ഉടൻ മാങ്ങോട് ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.










