Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

നൂറുകടന്ന ഇന്ധന ചിന്തകൾ -അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in EDITORIAL
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നൂറുകടന്ന ഇന്ധന ചിന്തകൾ

അസീസ് മാസ്റ്റർ

കാലകാലങ്ങളായി നമ്മളനുഭവിക്കുന്ന വിലക്കയറ്റത്തിനൊരു പങ്ക് ഇന്ധനവില വർധനവിനാണ്. സർക്കാറിനെ പോലും വീഴ്ത്താൻ പാകത്തിൽ തീപ്പൊരിയായാണ് പെട്രോൾ-ഡീസൽ വില വർധന. മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള രണ്ടാം യു പി എ സർക്കാറിനെ താഴെയിറക്കാൻ ബി ജെ പി പ്രയോഗിച്ച തുറുപ്പു ചീട്ടുകളിലൊന്ന് ഇന്ധന വില വർധനവായിരുന്നു.എന്നാൽ രാജ്യാധികാര കസേരയിൽ ഇരുന്ന നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പി സർക്കാർ സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ പ്രശ്ന സങ്കീർണ്ണമാക്കുന്ന തീരുമാനങ്ങൾക്കൊപ്പം അടിക്കടി ഇന്ധന വില കൂട്ടാൻ യാതൊരു വൈമനസ്യവും കാണിക്കുന്നില്ല.
രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറു കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു. വൈകാതെ ഡീസലും സെഞ്ച്വറിയടിച്ചു. ഇന്ന് കേരളവും പെട്രോൾ വിലയിൽ നൂറു കടന്നിരിക്കുകയാണ്. മഹാമാരിക്കാലത്ത് അതിജീവനത്തെ കുറിച്ച് എത്തുംപിടി കിട്ടാത്ത സാഹചര്യത്തിൽ ഇന്ധന വില വർധനവിൻ്റെ അനന്തരഫലമായ വിലക്കയറ്റം കൂടി താങ്ങാനാവാത്ത അവസ്ഥയെയാണ് ജനങ്ങൾനേരിടേണ്ടി വരുന്നത്.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് നാലു മുതൽ പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് 29 തവണയാണ് 53 ദിവസത്തിനിടെ വില കൂടിയത്. കേരളത്തിൽ 132 ദിവസങ്ങൾ കൊണ്ടാണ് 90ൽ നിന്നും നൂറിലേക്കുള്ള കുതിപ്പ്. ഈ കുതിപ്പ് തൊഴിലും വരുമാനവുമില്ലാതെകിതക്കുന്ന ലക്ഷക്കണക്കിന് പേരിൽ പകുതി പേരും ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണ്. മറ്റുള്ളവരിൽ ഏറിയ പങ്കും പൊതുഗതാഗത സംവിധാനങ്ങളെയും. കേരളത്തിൽ ഒരു പരിധി വരെ യാത്രാക്ലേശം പരിഹരിച്ചിരുന്നത് സ്വകാര്യ ബസ് വ്യവസായമാണ്. കോവിഡു കാലത്ത് ബസ് വ്യവസായം വൻ തകർച്ചയെയാണ് നേരിടുന്നത്. ലോക്ക്ഡൗണിൽ നിറുത്തിയിട്ട ബസുകൾ കടം വാങ്ങിയോ അല്ലാതെയോ അറ്റകുറ്റപ്പണികൾ നടത്തി നിരത്തിലിറക്കി മാസങ്ങൾ പിന്നിടവേ രണ്ടാം തരംഗത്തിൽ ഒരു മാസം കൂടി കയറ്റിടേണ്ടി വന്നതോടെ പല ബസ് മുതലാളിമാരും നഷ്ടം സഹിച്ചും മുന്നോട്ടു പോകേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിക്കഴിഞ്ഞു. ബസ് ജീവനക്കാരും മറ്റു പല മേഖലകളിലേക്ക് ചേക്കേറി തുടങ്ങിയതും ഇന്ധന വില വർധനവും ഇൻഷുറൻസ്, വാഹന നികുതി, അറ്റകുറ്റപ്പണി എന്നിവക്കുള്ള തുക ഓടിക്കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായതും ഈ മേഖലയെ പിറകോട്ടടിപ്പിക്കുന്നു.

പൊതുവാഹന സംവിധാനങ്ങളുടെ കുറവും ഇന്ധനവില വർധനവും കാരണം സാധാരണക്കാരുടെ ജീവിതം ഗതി മുട്ടിയിരിക്കുകയാണ്. ചരക്കു വാഹനങ്ങളുടെ ചെലവ് സാധന സാമഗ്രികളുടെ വിലക്കയറ്റത്തിന് കനത്ത സംഭാവന ചെയ്യും.
കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നിലപാടുകളിൽ താളം തെറ്റിക്കിടക്കുന്ന സാധാരണക്കാരുടെ ജീവിതത്തിന് അറുതിയുണ്ടാവാൻ പ്രാർത്ഥനാപൂർവ്വം മുന്നോട്ടു നീങ്ങാം. ശുഭ സായാഹ്നം നേരുന്നു.
ജയ് ഹിന്ദ്.

Previous Post

കണ്ണൻദേവൻ വിതരണക്കാർ നിൽപു സമരം നടത്തി

Next Post

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

Palakkad News

Palakkad News

Next Post
യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News