മലമ്പുഴ: ശാസ്താ കോളനിയിൽ സ്വകാര്യ വ്യക്തിയുടെ തൊടിയിൽ കാട്ടുപന്നിക്കൂട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. കൃഷി ചെയ്യാതെ പുല്ലു പിടിച്ചു കിടക്കുന്ന തൊടിയിൽ നിന്നും ചീഞ്ഞ നാറ്റം അനുഭവപ്പെട്ടതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് പന്നിക്കുട്ടിയുടെ ജഡം കണ്ടത്.ഉടൻ തന്നെ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അകത്തേത്തറ വനം വകുപ്പ് ഓഫീസിൽ നിന്നും ജീവനക്കാരെത്തി അതേ തൊടിയിൽ തന്നെ പന്നിക്കുട്ടിയുടെ ജഡം സംസ്കരിച്ചു.










