ഭർതൃമതികളുടെ ആത്മഹത്യ നിത്യ സംഭവമാകുമ്പോൾ
—- അസീസ് മാസ്റ്റർ —-
ആലുവയിലെ മോഫിയയുടെ ആത്മഹത്യ ചർച്ചയുടെ ചൂടാറും മുൻപ് പാലക്കാട്ടെ നഫ്‌ല എന്ന പെൺകുട്ടി കൂടി ഭർതൃവീട്ടിൽ ജീവനൊടുക്കിയിരിക്കുന്നു. പ്രണയമായാലും വീട്ടുകാരുടെയും നാട്ടുകാരുടെയും അന്വേഷണത്തിലായാലും വിവാഹ ശേഷം പെൺകുട്ടികൾക്ക് ജീവിതം സന്തോഷകരമല്ലാതാവുന്നു എന്നിടത്ത് തുടങ്ങുന്നു അവരുടെ ദുര്യോഗം.
വിദ്യാഭ്യാസവും സമ്പന്നതയും എല്ലാമുള്ള കുടുംബത്തിൽ വിവാഹ ബന്ധം ഉണ്ടായിട്ടും മകൾ ജീവനൊടുക്കുമ്പോൾ മാത്രമേ അവർ ഇന്നലകളിൽ അനുഭവിച്ച ക്രൂരതകൾ മറനീക്കി വരുന്നുള്ളൂ.
പ്രതികൾക്ക് സഹായമെന്ന നിലയിലാണ് പൊലീസും രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരും കക്ഷി ചേരുന്നത് എന്ന ആരോപണങ്ങൾ ഗൗരവതരമാണ്.
വിവാഹിതയായി പത്തുമാസമായപ്പോഴേക്കും കുട്ടികളുണ്ടാവാത്തതിനാൽ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചതാണ് നഫ് ല എന്ന പത്തൊൻപതുകാരി പാലക്കാടിൻ്റെ ദു:ഖപുത്രിയായി മാറിയത്.
ആത്മഹത്യയുടെ കാര്യത്തിൽ മതംതിരിച്ചുള്ള കണക്കുകളിൽ മുസ്ലിംകൾ ആണ് കുറവ്. സ്വന്തം ജീവൻ അവസാനിപ്പിക്കുന്നത് കടുത്ത പാപമാണെന്ന വിശ്വാസം ഉള്ളതിനാലാണത്. എന്നിട്ടും ഇവർ ജീവനൊടുക്കുന്നെങ്കിൽ വൈവാഹിക ജീവതത്തിൽ ഇവർ അത്രയ്ക്കും കടുപ്പമേറിയ പീഡനം നേരിട്ടിട്ടുണ്ടാവും. ഇനിയും വിവാഹം എന്നത് മരണത്തിലേക്കുള്ള വഴിയാവരുത്. സൗന്ദര്യവും പണവും വിദ്യാഭ്യാസ മാവരുത് വിവാഹത്തിൻ്റെ അളവുകോൽ. സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമാവുന്ന മനസുകൾ തമ്മിൽ കൂടിച്ചേരുന്നതാവണം വിവാഹം വഴി സാധ്യമാക്കേണ്ടത്.
പ്രീമാരിറ്റൽ കൗൺസിലിങ് അതത് പ്രദേശത്ത് നിർബന്ധമാക്കുന്നതോടു കൂടി ദാമ്പത്യ ഇരകളുടെ എണ്ണം ഗണ്യമായി കുറക്കാനാവും. ദമ്പതികൾക്ക് മാത്രം കൗൺസിലിങ് പോരാ, കുടുംബത്തിന് മൊത്തം നൽകണം. വിവാഹ വ്യവസ്ഥ തന്നെ കൗൺസലിങിൽ പ�










