Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി

പാലക്കാട്
പെട്രോൾ, ഡീസൽവില വർധന കഞ്ചിക്കോട്‌ വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പെട്രോളിയം ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായ പെയിന്റ് കമ്പനികൾ മുതൽ എഴുന്നൂറോളം കമ്പനികളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന അഞ്ച് പെയിന്റ് നിർമാണ കമ്പനികളാണ് കഞ്ചിക്കോട്ടുള്ളത്.
പെട്രോളിന്റെ വിലക്കയറ്റം മൂലം പെയിന്റിന്റെ വില ​ഗണ്യമായി ഉയർന്നു. ഒരു ലിറ്ററിന് 50 മുതൽ 100 രൂപവരെയാണ് വർധിച്ചിരിക്കുന്നത്. ലോക്‌ഡൗണിനൊപ്പം പെട്രോളിന്റെ വിലക്കയറ്റംകൂടി വന്നതോടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന പകുതിയായി . പെട്രോളോ, ഡീസലോ അസംസ്കൃത വസ്തുവാകുന്ന കമ്പനികൾ അഞ്ചെണ്ണമേ ഉള്ളുവെങ്കിലും ഇന്ധന വിലവർധന എല്ലാ കമ്പനികളെയും ബാധിച്ചിട്ടുണ്ട്. കമ്പനികളുടെ അസംസ്‌കൃത വസ്തുക്കൾ എത്തിക്കാനുള്ള ചെലവ് ഇരട്ടിയായി.
മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് ഭൂരിഭാ​ഗം കമ്പനികളും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. ഇതിന്റെ ലോറി വാടക ഇരട്ടിയായി വർധിച്ചു. എണ്ണവില 100 കടന്നതോടെ ലോറിവാടക ഇനിയും ഉയർത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇനിയും വാടക കൂട്ടിയാൽ പല കമ്പനികളും പ്രവർത്തനം നിർത്തേണ്ടിവരും.

വ്യവസായ മേഖലയിൽനിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുപോകുമ്പോഴുള്ള ചെലവും വർധിച്ചിട്ടുണ്ട്. ഇതോടെ പ്രതീക്ഷിച്ച വിപണിയും കിട്ടുന്നില്ല. ആകെയുള്ള എഴുന്നൂറോളം കമ്പനികളിലും ജനറേറ്ററുണ്ട്. വൈദ്യുതി തടസ്സപ്പെട്ടാൽ നേരത്തേ ജനറേറ്ററാണ് പ്രവർത്തിക്കുക. ‍ഡീസൽവില ഉയർന്നതോടെ വൈദ്യുതി തടസ്സപ്പെടുമ്പോൾ ഉൽപ്പാദനം നിർത്തുകയാണ്‌. അതാണ്‌ കൂടുതൽ ലാഭമെന്നും ഉടമകൾ പറയുന്നു. മഴക്കാലമായതോടെ വൈദ്യതിത്തൂണുകൾ പൊട്ടിയും കമ്പികൾ പൊട്ടിവീണും വൈദ്യുതി തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.

ഇക്കാലയളവിൽ വ്യവസായ മേഖല കൂടുതൽ പ്രതിസന്ധിയിലാകും.
പ്രതിസന്ധി രൂക്ഷമാകും
കോവി‍ഡ് കാലത്ത് ഇത്തരത്തിലുള്ള ഇന്ധനവില വർധന പ്രതിസന്ധി രൂക്ഷമാക്കും. എല്ലാ കമ്പനികളെയും നേരിട്ടോ, അല്ലാതെയോ ബാധിക്കുന്ന വിഷയമാണ്. ​ഗതാ​ഗത ചെലവ് കൂടുമെന്നതാണ് പ്രധാന പ്രശ്നം. 
ആർ കിരൺകുമാർ
(സെക്രട്ടറി, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം)

Previous Post

റേഷന്‍കാര്‍ഡ്‌: അനര്‍ഹര്‍ 30നകം ​മാറണം

Next Post

നെന്മാറ:വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന അല്‍ഭുതകരം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News