സ്വതന്ത്ര സ്ഥാനാർഥിയായ നാസർ തിരഞ്ഞെടുപ്പ് അനൗൺസ്മെന്റ് നടത്തുന്നു
മണ്ണാർക്കാട്: നഗരസഭയിലെ ചന്തപ്പടി 23-ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റെയിൻബോ നാസർ അനൗൺസ്മെന്റ് ചെയ്തുപോകുന്നതുകണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും.
നാസറിനുവേണ്ടിത്തന്നെയാണ് അനൗൺസ്മെന്റ്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറാന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും നഗരത്തിലെ ഹോട്ടലുടമയുമായ നാസറിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കപ്പും സോസറുമാണ്.
ഈ അടയാളത്തിൽ വോട്ടുചെയ്ത് തന്നെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നാസർ പ്രചാരണരംഗത്ത് സജീവമായിരിക്കുന്നത്. വാർഡിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പുനൽകിയാണ് നാസർ വാർഡിലൂടെ വോട്ടർമാർക്കിടയിലൂടെ പ്രയാണം തുടരുന്നത്.