Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

കര്‍ഷകരുടെ വിലാപം

Palakkad News by Palakkad News
5 years ago
in EDITORIAL
0
കര്‍ഷകരുടെ വിലാപം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കര്‍ഷകരുടെ വിലാപം

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം മുതല്‍ നാം കാണുന്ന വിലാപം ഏറ്റവുമൊടുവിലായി കര്‍ഷകരുടെ രക്തസാക്ഷ്യത്തിലെത്തി നില്‍ക്കുന്നു. ഈ ദാരുണ കൊലപാതകത്തിലൂടെ ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണ് അഭിമാനമുള്ള ഓരോ ഭാരത പൗരന്മാരും. ലഖിംപുരിലെ കര്‍ഷകരുടെ കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തെ അന്നദാതാക്കളെ ഭീകരവാദികളും അക്രമികളും രാജ്യദ്രോഹികളുമായും ഗുണ്ടകളുമായും ചിത്രീകരിക്കുന്ന സംഘിബുദ്ധിയില്‍ നിന്നും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം ജനങ്ങളിലാണ് ഇന്ത്യയുടെയും കര്‍ഷകരുടെയും പ്രതീക്ഷ മുഴുവന്‍. അതേസമയം, ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയും പരുക്കേറ്റവര്‍ക്ക് 10 ലക്ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചതും കൊണ്ട് ഒരിക്കലും യു പി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും കര്‍ഷകരുടെ മേലുള്ള അതിക്രമത്തിന്റെ പാടുകള്‍ മായ്ച്ചു കളയാനാവില്ല. കര്‍ഷകന്‍ വെച്ച പടക്കം തിന്ന് ആന ചത്ത കേരളത്തെ മുഴുവന്‍ കുറ്റം പറഞ്ഞ സാംസ്‌കാരിക നായകരൊന്നും ലഖിംപുരിലെ കൊലപാതകത്തെക്കുറിച്ച് കാര്യമൊയൊന്നും ചര്‍ച്ച ചെയ്തു കാണുന്നില്ല എന്നത് ഓരോ മലയാളിയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടതാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്  മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നുവെന്നത് തന്നെ വലിയ കാര്യം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രാം കശ്യപ് കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ലഖിംപുരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ പൊലീസ് അതിര്‍ത്തികള്‍ അടച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധ ജ്വാല അണയ്ക്കാനാവില്ല. സംഭവസ്ഥലമോ മറ്റു കാര്യങ്ങളോ അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാക്കളെ അനുവദിക്കാത്ത യു പി സര്‍ക്കാര്‍ നടപടി, മുന്‍പും നടന്ന ഒട്ടേറെ വിവാദ സംഭവങ്ങളില്‍ നാം അറിഞ്ഞതാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും കര്‍ഷകര്‍ക്ക് പോലും നിഷേധിക്കപ്പെടുന്ന മോദി ഭരണത്തില്‍ പല ആശങ്കകളും നിഴലിക്കുന്നു. ഭയമില്ലാതെ സമരം ചെയ്യാനുള്ള, പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒരു സ്വതന്ത്രഭാരതത്തെ കെട്ടിപ്പെടുത്താന്‍ നാം ഓരോരുത്തരും സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. നല്ലൊരു കാലം സ്വപ്‌നം കാണാന്‍, ഭയരഹിതമായി ജീവിക്കാന്‍, വരുംതലമുറകള്‍ക്ക് അഭിമാനത്തോടെ ലോകത്തെ പ്രതിനിധീകരിക്കാന്‍ കര്‍ഷകരുടെ ശബ്ദം നാം കേട്ടേ മതിയാവൂ…അവരാണ് നമുക്ക് അന്നം തരുന്നത്. എല്ലാവര്‍ക്കും നല്ലൊരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.  

Previous Post

നഗരസഭ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ്സുകാർ ഉപരോധിച്ചു.

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News