Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം

Palakkad News by Palakkad News
6 years ago
in MANNARKKAD
0
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവും
എടത്തനാട്ടുകര: 64 വര്‍ഷങ്ങള്‍ പിന്നിട്ട  എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള അവാര്‍ഡ്.  മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനവും പാലക്കാട് റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവുമാണ് സ്‌കൂള്‍ നേടിയത്. സമ്മാനത്തുകയായി സ്‌കൂളിന് 65,000 (അറുപത്തയ്യായിരം) രൂപ ലഭിക്കും.
വിവിധ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, ‘സ്റ്റെപ്‌സ്’ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം, ‘സ്വീറ്റ് ഇംഗ്ലീഷ്’ പരിശീലനം, ജൈവ പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ സസ്യ ഉദ്യാനം, കായിക പരിശീലനം, ഫുട്ബാള്‍ പരിശീലനം, ഫുട്ബാള്‍ മത്സരങ്ങളില്‍ ലഭിച്ച വിവിധ നേട്ടങ്ങള്‍, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, ട്രോമ കെയര്‍ പരിശീലനം, രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സുകള്‍, പ്രളയം, കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ആകാശയാത്ര, പത്ത് ലക്ഷത്തോളം രൂപയുടെ കൈത്താങ്ങ് നല്‍കിയ ‘സ്‌നേഹപൂര്‍വ്വം’ പദ്ധതിയടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ‘എല്ലാവരും ഉടുക്കട്ടെ’ വസ്ത്രശേഖരണ പദ്ധതി, സ്‌നേഹപ്പുടവ പദ്ധതി, ജലസംരക്ഷണ ബോധവല്‍ക്കരണം, തടയണ നിര്‍മ്മാണം, തുണി സഞ്ചി വിതരണം, പേപ്പര്‍പേന നിര്‍മ്മാണ വര്‍ക്ക്‌ഷോപ്പ്, അര ലക്ഷത്തില്‍ പരം പ്ലാസ്റ്റിക് പേനക്കൂടുകളുടെ ശേഖരണം, പ്രകൃതി  പഠന ക്യാമ്പുകള്‍, പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ പി.ടി.എ. പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.
ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ്‌, മലയാള മനോരമ നല്ലപാഠം യൂണിറ്റ്, ജൂനിയര്‍ റെഡ് ക്രോസ്സ്, ലിറ്റില്‍ കൈറ്റ്‌സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, സംസ്‌കൃതം, മലയാളം, ഹ്യൂമന്‍ റൈറ്റ്‌സ് ക്ലബ്ബുകള്‍, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂള്‍ പാര്‍ലമെന്റ്, തുടങ്ങിയവക്ക് കീഴിലാണ് സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി അലുംനി അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരി കൂട്ടായ്‌മകള്‍, പ്രവാസി സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളില്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയം, സി.സി.ടി.വി. സംവിധാനം, വാട്ടര്‍ പ്യൂരിഫയര്‍, ഫര്‍ണിച്ചറുകള്‍, പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ്സ് തുടങ്ങിയവ ഒരുക്കിയതും അവാര്‍ഡിന് പരിഗണിച്ചു.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ പി.ടി.എ.യുടെയും അധ്യാപകരുടെയും പരിശ്രമ ഫലമായി2019-20 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം കൈവരിച്ചു.
പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, പി.ടി.എ. വൈസ് പ്രസിഡന്റ് സി. സക്കീര്‍, എം.പി.ടി.എ. പ്രസിഡന്റ് ഷെറീന, എസ്.എം.സി. ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, പ്രിന്‍സിപ്പാള്‍ കെ.കെ.രാജ്കുമാര്‍, പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍ എന്നിവരാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

Previous Post

പട്ടാമ്പി ബ്ലോക്കിന്റെ ‘കൂട്ട്’ പദ്ധതി കരുത്താവുന്നത് 464 ഭിന്നശേഷിക്കാര്‍ക്ക്

Next Post

മാസ്ക് ധരിക്കാത്ത 280 പേർക്കെതിരെ കേസ്

Palakkad News

Palakkad News

Next Post

മാസ്ക് ധരിക്കാത്ത 280 പേർക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News