റെയില്‍വേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ മാര്‍ച്ച്; പൊലീസിനെതിരെ മര്‍ദന പരാതി
ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചില്‍ സംഘർഷം.
സ്റ്റേഷൻ വളപ്പിലേക്ക് കടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
പാലക്കാട് എ.ആർ. ക്യാമ്പിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലെത്തി ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം.










