സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചേരി തിരിഞ്ഞ് സ്വീകരണം; ട്രെയിനിലേക്ക് തള്ളിക്കയറാന്‍ മത്സരം; ഉന്തും തള്ളും; എന്ജിന് റൂമില്‍ വരെ കയറി ലഡു വിതരണം; ലോക്കോ പൈലറ്റിന് മാലയിട്ട് പാലക്കാട് എംപിയും ബിജെപി ജില്ലാപ്രസിഡന്റും
ഒറ്റപ്പാലത്ത് ട്രെയിന്‍ എത്തിയപ്പോള്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനായി കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്യമായ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. വി.കെ. ശ്രീകണ്ഠന് എം.പിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടതെങ്കില്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എയുടെയും നേതാക്കളുടെയും ശ്രമഫലമായാണ് സ്റ്റോപ്പ് ലഭിച്ചതെന്നായിരുന്നു എതിര്‍വിഭാഗത്തിന്റെ വാദം.









