ടൂര്‍ പോകാൻ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.
ഇന്ന് രാവിലെയാണ് വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂളില്‍ നിന്ന് ടൂർ പോകണമെന്ന് റിഥാന് താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതിന്റെ മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി റിഥാനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.