Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നിർമാണ സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തുന്നവർ പിടിയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
നിർമാണ സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തുന്നവർ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌:
വീട്ടുനിർമാണ സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്ന സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. യാക്കര സൗഹാർദ്ര നഗറിൽ കാജഹുസൈൻ (33), ചടനാംകുറിശ്ശി സ്വദേശികളായ അബ്ദുൾ മജീദ് (38), ഷഫീക് (32), കണ്ണമ്പരിയാരം സ്വദേശി രാജേഷ് (44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു മോഷണം നടന്നത്. പൊൽപ്പുള്ളി സ്വദേശിയായ കരാറുകരന്റെ തണ്ണീർപന്തലിലെ നിർമാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഒരുലക്ഷത്തോളം രൂപ വിലവരുന്ന 30 ജാക്കി, 10 സ്പാൻ, ആറ് ഇരുമ്പ് പൈപ്പ്, മൂന്ന് അലൈൻമെന്റ് ഷീറ്റ് എന്നിവ മോഷണം പോയി. സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. തണ്ണീർപന്തലിലെ പഴയ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ പ്രതികൾ സാധനങ്ങൾ വിൽപന നടത്തുന്നതിനായി എത്തിയെന്ന് കണ്ടെത്തി. സ്ഥാപന ഉടമയുടെ മൊഴിപ്രകാരം പ്രതികളുടെ വിവരങ്ങൾ ലഭിച്ചു. വ്യാഴാഴ്ച വൈകീട്ട് യാക്കരയിൽ നിന്ന് പ്രതികളെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഈ മാസം നാലിന് സമാനമായ മോഷണം നടത്തിയതായി പ്രതികൾ പൊലീസിന് മൊഴിനൽകി. ഇവരെ കോടതിയിൽ ഹാജരാക്കി. സൗത്ത് ഇൻസ്പെക്ടർ ടി ഷിജു എബ്രഹാം, എസ്‌ഐ മഹേഷ്‌കുമാർ, അഡി. എസ്‌ഐമാരായ ഉദയകുമാർ, ഷിബു, രമേഷ്, സീനിയർ സിപിഒമാരായ എം സുനിൽ, മണികണ്ഠൻ, സിപിഒമാരായ നിഷാദ്, സജീന്ദ്രൻ, സിജി, വിനീത്, ഋഷികേശൻ, കാജാഹുസ്സൈൻ, ഷംസുദ്ധീൻ, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post

കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥൻ അറസ്റ്റിൽ

Next Post

എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി.

Palakkad News

Palakkad News

Next Post
എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി.

എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News