Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

Palakkad News by Palakkad News
5 years ago
in ALATHUR
0
മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആലത്തൂർ ∙ പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി പരാതി. സിഡിഎസ് അധ്യക്ഷയും അയൽക്കൂട്ടം സെക്രട്ടറിയുമായ തരൂർ ഒന്നാം വില്ലേജിലെ ഒരു ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണു പരാതി. ക്രമക്കേടു കണ്ടെത്തിയതിനെ തുടർന്നു വായ്പാ വിതരണച്ചുമതലയിൽ നിന്നു ബാങ്ക് ഭരണസമിതി ഇവരെ നീക്കിയതായി പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. രാജേഷ് അറിയിച്ചു.

പൊലീസിലും കുടുംബശ്രീ ജില്ലാ മിഷനിലും സഹകരണ വകുപ്പിലും പരാതി നൽകാനും ഭരണസമിതി തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു.തരൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിനു കീഴിലുള്ള 6 പേർക്കു വായ്പ നൽകിയെന്നു രേഖകളിൽ കാണിച്ച് 75,000 രൂപ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഏജന്റായിരുന്ന ഇവർക്കായിരുന്നു വായ്പാ വിതരണ ചുമതല. വായ്പയായി നൽകാൻ ബാങ്ക് ഏൽപിച്ച തുക വ്യക്തികൾക്കു നൽകാതെയായിരുന്നു തിരിമറി. പണം നൽകിയതായി രേഖകളിലുള്ളവർ ബാങ്ക് അധികൃതർക്കു പരാതി നൽകിയതിനെ തുടർന്നു പരിശോധിച്ചപ്പോഴാണു തട്ടിപ്പു കണ്ടെത്തിയത്.

കുടുംബശ്രീയുടെ 26 യൂണിറ്റുകൾക്കാണു ബാങ്ക് വായ്പ അനുവദിച്ചത്. ഒരു യൂണിറ്റിന് 20 ലക്ഷം രൂപ പ്രകാരം 26 യൂണിറ്റുകൾക്കായി 5,20,00,000 രൂപ നൽകിയിട്ടുണ്ട്. റിവോൾവിങ് ഫണ്ടായി 17 കോടിയോളം രൂപ നീക്കിവച്ചിട്ടുണ്ട്. യൂണിറ്റ് പരിധിയിലുള്ളവർക്ക് വിതരണം ചെയ്യാനുള്ളതാണു തുക. തുക സമാഹരിച്ചു തിരിച്ചടയ്ക്കുന്നതും യൂണിറ്റുകൾ വഴിയാണ്. അർഹതയുള്ള ആർക്കും വായ്പ നൽകാനുള്ള അധികാരവും യൂണിറ്റുകൾക്കാണ്. കുടുംബശ്രീ സിഡിഎസ്അധ്യക്ഷ സ്ഥാനത്തു നിന്നും ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും ഇവരെ നീക്കിയേക്കും.

Previous Post

കാട്ടാന ഓട്ടോറിക്ഷ തകർത്തു

Next Post

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ മദ്യശാല -തീരുമാനം ഉടൻ പിൻവലിക്കണം: -ഗാന്ധിദർശൻ വേദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News