കോവിഡ് പോരാളികൾക്കൊപ്പം പെരുന്നാൾ ദിനത്തിൽ ഐക്യദാർഢ്യപ്പെട്ട് ഫ്രറ്റേണിറ്റി
പാലക്കാട്:കോവിഡ് അതിതീവ്ര വ്യാപനവും ലോക്ക് ഡൗണും മൂലം പാലക്കാട് നഗരത്തിൽ ഒറ്റപ്പെട്ട് പോയവർക്കും ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരടക്കമുള്ള കോവിഡ് പോരാളികൾക്കും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പെരുന്നാൾ ദിനത്തിൽ ബിരിയാണി നൽകി.ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം,ഫ്രറ്റേണിറ്റി കോവിഡ് കൺട്രോൾ റൂം കൺവീനർ ഷഫീഖ് അജ്മൽ എന്നിവർ നേതൃത്വം നൽകി.കൺട്രോൾ റൂം വളണ്ടിയർമാരായ അബ്ദുസലാം,ത്വാഹ,സാബിത്,സുബൈർ എന്നിവർ പങ്കെടുത്തു.
Photo Caption:പെരുന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് ഫ്രറ്റേണിറ്റി കോവിഡ് കൺട്രോൾ റൂം വളണ്ടിയർമാർ ബിരിയാണി നൽകുന്നു.










