കർഷക സമരത്തിന് ഐക്യദാർഢ്യസദസ്സുമായി കർഷക കോൺഗ്രസ്
പാലക്കാട്: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാർഷിക കരി നിയമങ്ങൾ
പിൻവലിക്കാനായി ഡൽഹിയിൽ നടത്തുന്ന കർഷക സമരത്തിന്റെ ത്തിന്റെ ഒന്നാം
വാർഷികത്തോടനുബന്ധിച്ച് വിജയം കൈവരിച്ച സമരത്തിന് ഐക്യദാർഢ്യം
പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫീസിനു മുന്നിൽ ഐക്യദാർഢ്യ സദസ്സ്
നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് എ സി. സിദ്ധാർഥന്റെആദ്യക്ഷതയിൽ ഡിസിസി
പ്രസിഡണ്ട് എ തങ്കപ്പൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനസെക്രട്ടറി ജി.
ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി, നേതാക്കളായ വി മോഹൻദാസ്,രവീന്ദ്രൻ
വള്ളിക്കോട്,എം.രാധാകൃഷ്ണൻ സി സ്വാമിനാഥൻ പി വി. പങ്കജാക്ഷൻ മാസ്റ്റർ, കെ
വി രാജൻ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ. ശിവരാജേഷ്, ബഷീർ പൂച്ചിറ, കെ
ബി.സുഗതൻ ആർ. വിഷ്ണുദാസ് ദാസ്, കെ കെ.സതീഷ്, ഡി,ശ്രീകുമാർ എസ്.
സിദ്ധാർഥൻ, ഒ കെ.മണികണ്ഠൻ സഹദേവൻചുള്ളിമട,സി.സജിത് തുടങ്ങിയവർ
പങ്കെടുത്ത് സംസാരിച്ചു.










