Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

Palakkad News by Palakkad News
6 years ago
in Uncategorized
0
ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു

വാളയാർ ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് പട്ടികജാതി- പട്ടികവർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. അഞ്ചു പേർ വിഷമദ്യം കഴിച്ച് മരിച്ച ചെല്ലങ്കാവ് കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചെല്ലങ്കാവ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ഉടനെ പൂർത്തിയാക്കുന്നതിനു ഒരു കോടി രൂപ പട്ടികവർഗ വികസന വകുപ്പ് നിർമിതി കേന്ദ്രത്തിന് ഇതിനോടകം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോളനി വികസനത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കൃത്യമായി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോളനി നിവാസികളുടെ കൈവശമുള്ള ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. പരമാവധി ഉത്പ്പാദനം ലഭ്യമാക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പശു വളർത്തൽ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് രൂപം കൊടുക്കും. കോളനിയിലുള്ളവർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരിച്ച ശിവന്റെ മക്കളായ സിബിൻ, സിബു, സിജിത എന്നിവരെ സന്ദർശിക്കുകയും ഇവർക്ക് വേണ്ട മുഴുവൻ സഹായവും ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. മുൻപ് നല്ലേപ്പള്ളിയിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഹോമിലേക്ക് കുട്ടികളെ മാറ്റിയെങ്കിലും കുട്ടികളുടെ ആവശ്യപ്രകാരം ഊരുമൂപ്പൻ വിശ്വനാഥന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഇവരെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ചു മികച്ച വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി -പട്ടികവർഗ കോളനികളിൽ അനധികൃത മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് എക്സൈസും പോലീസും ആവശ്യമായ നടപടികൾ എടുത്തിരുന്നു. ഇതു മറികടന്ന് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ഊരുമൂപ്പന്റെയും വാർഡ് അംഗത്തിന്റെയും നേതൃത്വത്തിൽ കഠിനമായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒരു മാസത്തിലേറെയായി എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. എക്സൈസ് നടത്തിയ പരിശോധനയിൽ 80 കിലോഗ്രാം കഞ്ചാവ്, 26 കിലോഗ്രാം പുകയില ഉത്പന്നം, 24.4 ലിറ്റർ അരിഷ്ടം, 50 ലിറ്റർ ചാരായം, 5449 ലിറ്റർ വാഷ്, 34 ലിറ്റർ സ്പിരിറ്റ്, ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കർ 565 ലിറ്റർ, 1176 ലിറ്റർ കള്ള്, 20 കഞ്ചാവ് ചെടികളും 17 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു മാസത്തിനിടയിൽ 150 അബ്‌കാരി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 142 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.

വിഷമദ്യം കഴിച്ച് മരണപ്പെട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടറും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറും മന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ മേഖലയിൽ ശക്തമായ ബോധവത്ക്കരണം സംബന്ധിച്ച്
എക്സൈസ് വകുപ്പ് മന്ത്രിയോട് സംസാരിക്കുകയും കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രബോസ്, എസ്.ബി രാജു, സുരേഷ്, വാർഡ് അംഗം തങ്കം, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളായ രമേശ്, എൽ.ഗോപാലൻ, എക്സൈസ്, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം കോളനിയിലെത്തി. ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ കമലം എന്ന വീട്ടമ്മയെയും മന്ത്രി സന്ദർശിച്ചു. മദ്യം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ കമലം ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു

Next Post

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

Palakkad News

Palakkad News

Next Post
ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News