പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭക്ക് കൈമാറാനുള്ള നീക്കം: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിരോധ സമരം ചൊവ്വാഴ്ച(ജൂലൈ 13 ചൊവ്വ)*
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭയുടെ സെപ്റ്റേജ് പദ്ധതിക്കായി കൈമാറുന്നത് അനുവദിക്കില്ല, സംവരണ അട്ടിമറി,ഭൂമി തിരിമറി എന്നിവയിലൂടെ പട്ടിക ജാതി വികസന വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 10.30 ന് മെഡിക്കൽ കോളേജിനു മുന്നിൽ പ്രതിരോധ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.