Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
മത്സ്യ കൃഷിക്ക്  60 ശതമാനം തുക ധനസഹായം, ഏഴിനകം അപേക്ഷിക്കാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു.

പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താൻ നിർദേശം

ജില്ലയിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത് 10000 കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.3 ശതമാനമാണെന്നും 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടി.പി.ആർ 30 ശതമാനത്തിന് മുകളിലാണെന്നും ഡെപ്യൂട്ടി.ഡി.എം.ഒ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ ആകെ കണക്കെടുക്കുമ്പോള്‍ രോഗ വ്യാപന നിരക്ക് കുറഞ്ഞു വരുന്നുണ്ടെങ്കിലും നിലവിൽ പൂർണമായി അടച്ചിട്ടുള്ള പ്രദേശങ്ങളിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും യോഗത്തിൽ തീരുമാനമായി.

ജില്ലയിലെ ഡാമുകൾ നിലവിൽ സുരക്ഷിതം

ജില്ലയിലെ ഡാമുകളുടെ നിലവിലെ റൂള്‍ കര്‍വ്വ് അനുസരിച്ച് എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഡാമുകളുടെ നിലവിലെ ജല നിരപ്പ്, റൂള്‍ കര്‍വ് , എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ എന്നിവ വിശദീകരിക്കാൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ഡാമുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ തഹസില്‍ദാര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍& റെസ്ക്യൂ ഓഫീസര്‍മാര്‍, ബന്ധപ്പെട്ടവരുമായുള്ള യോഗം വെള്ളി, ശനി ദിവസങ്ങളിലായി ചേരാൻ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വരുകയാണെങ്കില്‍ അതിര്‍ത്തി ജില്ലകളുമായും, തമിഴ്നാട് സര്‍ക്കാരുമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും വൈദ്യുതി വകുപ്പ് ഡെ. ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി.ഡി.എം.ഒ (ആരോഗ്യം) ഡോ. അനൂപ്, ജില്ലാ ഫയര്‍ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍, മലമ്പുഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാർ എന്നിവർ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

ഇന്ധനവില ഇന്നും കൂട്ടി

Next Post

ആദിവാസി യുവതിയെ ലേബർറൂമിലേക്ക് മാറ്റിയില്ല , പ്രസവിച്ചത് കട്ടിലിൽ.

Palakkad News

Palakkad News

Next Post
എട്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ക്ക് കൂടി അനുമതി

ആദിവാസി യുവതിയെ ലേബർറൂമിലേക്ക് മാറ്റിയില്ല , പ്രസവിച്ചത് കട്ടിലിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News