Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജലക്ഷാമം പരിഹരിക്കാൻ മൂലത്തറ കനാൽ നീട്ടും : മുഖ്യമന്ത്രി

Palakkad News by Palakkad News
5 years ago
in CHITTUR
0
ജലക്ഷാമം  പരിഹരിക്കാൻ മൂലത്തറ  കനാൽ നീട്ടും : മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയും : മുഖ്യമന്ത്രി

മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ
മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പദ്ധതി പ്രഖ്യാപനവും പാലക്കാട് അന്തർ സംസ്ഥാന നദീജല സമഗ്ര കേന്ദ്രത്തിന്റെ ഉദ്ഘടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാവുന്നത്. വരട്ടയാർ മുതൽ വേളന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന് 12 കോടി രൂപ ബഡ്ജറ്റിൽ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലിഫ്റ്റ് ഇറിഗേഷൻ മുഖേന ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിലൂടെ 70 ശതമാനം ജലലാഭം ഉണ്ടാകും. തർക്കങ്ങൾ ഒന്നുമില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ചിറ്റൂർ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മൂന്ന് കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. തുക ലഭ്യമാക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വിഹിതം സൗജന്യമാവും. കാലങ്ങളായി മുടങ്ങിക്കിടന്ന കുരിയാർകുറ്റി പദ്ധതിക്ക് വീണ്ടും തുടക്കമിട്ടു. എരുത്തേമ്പതി പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിക്ക് തിരെഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ മേൽനോട്ടം. പദ്ധതിക്കായി കിഫ്ബി മുഖേന 262.10 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 6.43 കി.മീ ദൈർഘ്യത്തിൽ കനാൽ ദീർഘിപ്പിക്കുന്നതിന്റെ പ്രഖ്യാപനമാണ് നടന്നത്. പരിപാടിയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പത്തി, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ്മാരായ റിഷ പ്രേംകുമാർ, എം. സതീഷ്, പ്രിയദർശിനി, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ് തിലകൻ, ചീഫ് എൻജിനീയർ ടെറെൻസ് ആന്റണി, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്‌സ് വർഗീസ് എന്നിവർ സംസാരിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Previous Post

പാചകവാതകവിലവര്‍ദ്ധന: കേരള മഹിള സംഘം പ്രതിഷേധിച്ചു

Next Post

യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

Palakkad News

Palakkad News

Next Post
യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി  പ്രതിഷേധ പ്രകടനം നടത്തി

യൂത്ത് കോൺഗ്രസും, കെ എസ് യു വും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News