പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്ക്ക് പിഴ
ചിറ്റൂർ: പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഓടിച്ചതിന് ആർ.സി ഉടമയായ അമ്മയ്ക്ക് 25,250 രൂപ പിഴ വിധിച്ചു. കൊഴിഞ്ഞാമ്പാറ പൊലീസ് കഴിഞ്ഞ സെപ്തംബർ എട്ടിന് നാട്ടുകല്ലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 16 വയസുള്ള കുട്ടി വാഹനം ഓടിച്ചു വന്നത്. പരിശോധനയിൽ ലൈസൻസും ഇല്ലായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിക്ക് വിട്ടു. കഴിഞ്ഞ ദിവസമാണ് ചിറ്റൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. പിഴയോടൊപ്പം മൂന്നു വർഷം വരെ തടവുശിക്ഷയും ഉണ്ടെങ്കിലും തടവ് ശിക്ഷ കോടതി ഒഴിവാക്കിയതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.










