Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

Palakkad News by Palakkad News
5 years ago
in CAREER, PALAKKAD
0
പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

പാലക്കാട്‌ : ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പ്ലസ്ടു പരീക്ഷയുടെ മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജയ്ഫർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഹയർസെക്കൻണ്ടറി വിദ്യാർത്ഥികളുടെ മുഴുവൻ എഴുത്തുപരീക്ഷയും കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ മൂല്യനിർണയം നടത്താൻ 10, 11 ,12 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തി യഥാക്രമം 30:30:40 എന്ന അനുപാതത്തിൽ മാർക്ക് നൽകാനും തീരുമാനം ആയിട്ടുണ്ട്. അങ്ങനെയിരിക്കെ എഞ്ചിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ലസ് ടു പരീക്ഷയുടെ 50 ശതമാനം മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ധൃതിപിടിച്ച് നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണ്.

മുമ്പ് മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശനം പൂർണമായും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ വലിയ തുകകൾ ആവശ്യമായ ഉന്നതനിലവാരത്തിലുള്ള കോച്ചിംഗ് പാവപ്പെട്ട വിദ്യാർഥികൾക്ക് കിട്ടാക്കനിയായിരുന്നു. അത് കൊണ്ട് വര്യേണർക്ക് വേണ്ടിയുള്ള എൻട്രൻസ് പരീക്ഷകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർന്ന് എൻട്രൻസ് പരീക്ഷ ഒഴിവാക്കണമെന്നും പ്ലസ് ടു പരീക്ഷയുടെ മാർക്ക്‌ എഞ്ചിനീയറിംഗ് പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് നിരന്തരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി എൻട്രൻസ് ഫലപ്രഖ്യാപന നടത്തുന്ന വേദിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അന്നത്തെ ഇടത് സർക്കാർ 50 ശതമാനം പ്ലസ്ടു മാർക്കും പരിഗണിക്കണമെന്നുള്ള നിലപാടിൽ എത്തിയത്.

നിലവിൽ അകാരണമായി പ്ലസ് ടു പരീക്ഷയുടെ 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷക്ക് മാനദണ്ഡമല്ലാതാക്കാനുള്ള നടപടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. അതിനാൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും വരേണ്യ പ്രീണനം അവസാനിപ്പിക്കണമെന്നും സന ജയ്ഫർ ആവശ്യപ്പെട്ടു.

Previous Post

വായിച്ചാലും വളരും വായിച്ചില്ലേലും! – അസീസ് മാസ്റ്റർ.

Next Post

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു

Palakkad News

Palakkad News

Next Post
മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന്  യുവാവ് ഷോക്കേറ്റ് മരിച്ചു

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News