Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്‌കൂൾ തുറക്കൽ : മാര്‍ഗനിര്‍ദ്ദേശമായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്‌കൂൾ തുറക്കൽ : മാര്‍ഗനിര്‍ദ്ദേശമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് സാഹചര്യത്തില്‍ സ്‌കൂള്‍, കോളെജ് ബസ് ഉപയോഗം: സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒ
കോളെജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ പ്രവര്‍ത്തനക്ഷമത, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും സര്‍ക്കാര്‍  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒ.യുടെ നിര്‍ദേശമുണ്ട്.

സ്‌കൂള്‍ ബസ് യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:

* പനി, ചുമ, ഛര്‍ദി, തുമ്മല്‍ ളള്ളവര്‍ യാത്ര ചെയ്യരുത്.

* ഡോര്‍ അറ്റന്‍ഡന്റ് ബസ്സില്‍ പ്രവേശിക്കുന്ന കുട്ടിയുടെ ശരീരതാപനില തെര്‍മല്‍ സ്‌കാനറില്‍ പരിശോധിച്ച്, കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷം മാത്രം ബസ്സില്‍ പ്രവേശിപ്പിക്കുക. ഇതിനായി വാഹനത്തില്‍ ഒരു തെര്‍മല്‍ സ്‌കാനറും ഒരു ലിറ്റര്‍ കപ്പാസിറ്റിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലും സൂക്ഷിക്കണം.

* നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റ് ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം.

* നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്.

* വാഹനത്തില്‍ എന്‍ 95/ ഡബിള്‍ മാസ്‌ക് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.

* കുട്ടികള്‍ പരമാവധി ശാരീരിക അകലം പാലിക്കാനും പരസ്പര സ്പര്‍ശനം ഒഴിവാക്കാനും ശ്രദ്ധിക്കണം.

* വിന്‍ഡോ ഷട്ടറുകളും തുറന്നിടണം.

* വാഹനത്തില്‍ ഇരുന്ന് പുറത്തേക്ക് തുപ്പുന്നതും ച്യൂയിംഗം, മിഠായികള്‍ ചവയ്ക്കുന്നതും തടയണം.

* യാത്ര അവസാനിച്ച് കഴിയുമ്പോള്‍ വാഹനം അണുനാശിനി സ്പ്രേ ഉപയോഗിച്ചോ, സോപ്പ് ലായനി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം.

* വാഹനത്തില്‍ എ.സി അനുവദിനീയമല്ല.

* തുണികൊണ്ടുള്ള സീറ്റ് കവര്‍ /കര്‍ട്ടന്‍ അനുവദിനീയമല്ല.

* കുട്ടികള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കൈയില്‍ കരുതുകയും ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുകയും വേണം.

സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍:

* സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിന്റ് ചെയ്തു നല്‍കുകയും വാഹനങ്ങളിലും സ്‌കൂള്‍ പരിസരത്തും പ്രദര്‍ശിപ്പിക്കുകയും വേണം.

* ഓരോ വാഹനത്തിലും അവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍ ബോട്ടിലുകള്‍, മാസ്‌കുകള്‍ മുന്‍കൂട്ടി വാങ്ങാനും വിതരണം നടത്താനുമുള്ള നടപടികളെടുക്കണം.

* സുരക്ഷാ ഓഫീസറായി നിയോഗിച്ച അധ്യാപകരോ ബസ് സൂപ്പര്‍വൈസര്‍മാരോ ദിവസേന രാവിലെ ഡ്രൈവര്‍മാരുടെയും ഡോര്‍ അറ്റന്റര്‍മാരുടെയും ശരീരതാപനില പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രധാനാധ്യാപകര്‍ ഇത് നിരീക്ഷിച്ച് ഉറപ്പാക്കണം.

* രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെ മാത്രമേ ഡ്യൂട്ടിക്കായി നിയോഗിക്കാവൂ.

* ഒറ്റ ട്രിപ്പില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കേണ്ടതിനാല്‍ ക്ലാസ് സമയങ്ങള്‍ ക്രമീകരിച്ച് ട്രിപ്പുകള്‍ വര്‍ദ്ധിപ്പിക്കണം.

* സ്‌കൂളിലേക്ക് വാഹനങ്ങള്‍ കൊണ്ടു വരുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പാക്കണം.  ഇതിനായി മുന്‍കൂട്ടി വാഹനങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയതിന്റെ കോപ്പി മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും സ്‌കൂള്‍ അധികൃതര്‍ കൈമാറണം.

സ്‌കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍:

* ദീര്‍ഘകാലമായി നിര്‍ത്തിയിട്ടതിനാല്‍ വാഹനങ്ങള്‍ മുന്‍കൂട്ടി റിപ്പയര്‍ ചെയ്ത്, സുരക്ഷാ പരിശോധനയും ഫിറ്റ്നസ് പരിശോധനയും പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിയ ശേഷം മാത്രമാണ് കുട്ടികള്‍ക്കായി ഉപയോഗിക്കൂവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

* സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ച അധ്യാപകര്‍, സ്‌കൂളില്‍ കുട്ടികളെ കൊണ്ടുവരുന്ന മറ്റു വാഹന ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ പരിശീലനം ലഭ്യമാക്കണം.

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍:

* സ്‌കൂള്‍ വാഹനങ്ങള്‍, കുട്ടികളെ കൊണ്ടുവരുന്ന മറ്റ് ടാക്സി/ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ പരിശോധന ഷെഡ്യൂള്‍ തയ്യാറാക്കി ഒക്ടോബര്‍ 20 നകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

* സേഫ് കേരള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വാഹനങ്ങളുടെ യാന്ത്രിക ക്ഷമത പരിശോധിക്കും.

* തീര്‍ത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യമൊഴികെ സ്റ്റേജ് ക്യാര്യേജ് വാഹനങ്ങള്‍ക്ക് ജി- ഫോം അനുവദിക്കില്ല.

* സ്‌കൂളുകളുടെയും വിവിധ ക്ലാസ്സുകളുടെയും പ്രവര്‍ത്തനസമയം വ്യത്യസ്തമാക്കുന്നതിനും ഒന്നില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കൊണ്ടു വരുന്നതിനും സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് വ്യവസ്ഥയില്‍ താല്‍ക്കാലിക ഇളവ് അനുവദിക്കും.

Previous Post

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുകള്‍

Next Post

ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Palakkad News

Palakkad News

Next Post
ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News