പാലക്കാട്:പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗീ പോലീസ് തകർത്തതിൽ ജില്ല സെകട്ടറിയേറ്റ് പ്രതിഷേധിച്ചു.പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കുകയും വെടിവെച്ച് കൊല്ലുകയും അവർക്ക് നേരെ ബുൾഡോസർ രാജ് നടപ്പിലാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാക്കുകയേ ചെയ്യൂ.
യോഗിയുടെ ബുൾഡോസർ രാജിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ഒറ്റപ്പാലം,കോങ്ങാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പത്തിരിപ്പാല ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.സബിൻ അമ്പലപ്പാറ,നൗഷാദ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി.വെൽഫെയർ പാർട്ടി പ്രവർത്തകരും അണിനിരന്നു.
ഫോട്ടോ:പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ വീട് യോഗീ പോലീസ് തകർത്തതിൽ പ്രതിഷേധിച്ച് പത്തിരിപ്പാല ടൗണിൽ ഒറ്റപ്പാലം,കോങ്ങാട് മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പ്രകടനം.