Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങിയതിൽ തട്ടിപ്പ് ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങിയതിൽ തട്ടിപ്പ് ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങിയതിൽ തട്ടിപ്പ്
ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി

ചെർപ്പുളശേരി
പട്ടികജാതിക്കാരായ ഭൂരഹിതർക്ക് വീടും സ്ഥലവും വാങ്ങാനുള്ള സർക്കാർ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ചെർപ്പുളശേരി പൊലീസിനോട് മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. 2019ൽ അനുവദിച്ച സർക്കാർ ഫണ്ടാണ് തട്ടിപ്പ് നടത്തിയത്.
തൃക്കടീരി പഞ്ചായത്തില്‍ അക്കാലത്ത് വാർഡ് മെമ്പറായ ബിജെപി നേതാവ് രാജു കൂട്ടാല, വില്ലേജ് ഓഫീസർ വിജു എന്നിവര്‍ക്കെതിരെ വെട്ടുകാട്ടിൽ അക്കി, കീഴൂർ വെട്ടുകാട്ടിൽ ചുക്രൻ, കൃഷ്ണൻകുട്ടി, എന്നിവരാണ് പരാതി നല്‍കിയത്.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനായി സ്ഥാപിച്ച മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ജഡ്ജി കെ എസ് മധു മുമ്പാകെയാണ് അഡ്വക്കറ്റ് ടി കെ സുനിൽ മുഖേന കേസ് ഫയൽ ചെയ്തത്.
തട്ടിപ്പ് നടത്തിയ ബിജെപി തൃക്കടീരി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ രാജു കൂട്ടാലയ്‌ക്കെതിരെ എസ്‍സി–എസ്ടി കമീഷനിൽ നല്‍കിയ പരാതി പ്രകാരം ആ​ഗസ്‌തില്‍ കമീഷൻ അം​ഗം എസ് അജയകുമാര്‍ അന്വേഷണം നടത്തിയിരുന്നു.
കീഴൂർ വെട്ടുകാട് പ്രദേശത്തെ മൂന്ന്‌ എസ്‌സി കുടുംബങ്ങൾ സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച്‌ വാങ്ങിയ ഭൂമിവിലയാണ്‌ തട്ടിപ്പ്‌ നടത്തിയത്. സെന്റിന് 20,000 രൂപ നിരക്കിലുള്ള ഭൂമിക്ക്‌ ബിജെപി നേതാവ്‌ 1.8 ലക്ഷം രൂപ ഈടാക്കിയെന്ന് പരാതിയിൽ പറയുന്നു. രാജു കൂട്ടാല തന്റെ 15 സെന്റ്‌ ഭൂമിയാണ്‌ അധികവിലയ്‌ക്ക്‌ നൽകിയത്‌. വില്ലേജ്‌ ഉദ്യോഗസ്ഥരും തട്ടിപ്പിന്‌ കൂട്ടുനിന്നതായി പരാതിയിലുണ്ട്.
2018ലെ പ്രളയത്തിൽ മലയിടിച്ചിലിനെത്തുടർന്നാണ്‌ അനങ്ങൻമലയിലെ മൂന്ന്‌ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ
തീരുമാനിച്ചത്. ഭൂമി വാങ്ങാൻ ആറു ലക്ഷവും വീടുനിർമിക്കാൻ നാലു ലക്ഷം രൂപയും അനുവദിച്ചു. 
വീട്‌ നിർമാണം തുടരുന്നതിനിടെയാണ്‌ ഭൂമി ഇടപാടിൽ ചൂഷണം നടന്നതായി ആക്ഷേപം ഉയർന്നത്. ഗുണഭോക്താക്കളായ മൂന്നുപേരും അഞ്ചു സെന്റ് വീതമാണ്‌ വാങ്ങിയത്. ഓരോരുത്തരിൽനിന്നും 5.40 ലക്ഷം രൂപ വീതം ഭൂമിവിലയും മുദ്രപ്പത്രം, രജിസ്ട്രേഷൻ ഫീസ്, എഴുത്തുകൂലി ഇനത്തിൽ 59,100 രൂപ വീതം അനുബന്ധ ചെലവും ഈടാക്കി.

Previous Post

എ.ടി.എം മെഷീന് തീവെച്ചു

Next Post

ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News