റിമാൻഡ് പ്രതി തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് 2 പൊലീസുകാരുടെ കാവൽ മറികടന്ന്
പാലക്കാട്.ഒറ്റപ്പാലം എടിഎം കവർച്ചാ ശ്രമക്കേസ് പ്രതിയെ താലൂക്ക് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുൺ ആണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. രണ്ടു പൊലീസുകാരുടെ കാവൽ മറികടന്നാണ് അരുൺ ജീവനൊടുക്കിയതെന്നാണ് വിവരം.










