Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home EDITORIAL

പ്രതീക്ഷ നൽകുന്ന നയപ്രഖ്യാപനം -അസീസ് മാസ്റ്റർ

Palakkad News by Palakkad News
5 years ago
in EDITORIAL
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സാമൂഹികമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായും വർത്തമാനകാലത്തെ കവർന്നെടുത്ത കൊറോണയിലും രണ്ടാം പിണറായി സർക്കാറിൻ്റെ ആദ്യ നയ പ്രഖ്യാപനം തുടർ ജീവിതത്തിനായി പോരാടുന്നവർക്കുള്ള പ്രതീക്ഷയാവുന്നു.

കോവിഡ് മഹാമാരി നാടാകെ ദുരിതം വിതയ്ക്കുന്ന വേളയിലും പ്രതിസന്ധികളിൽ അവസരം ഉണ്ടാക്കുന്ന പിണറായി വിജയൻ മന്ത്രിസഭക്ക് കരുത്തു പകരുന്ന പിന്തുണയാണ് ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ അറിയിച്ചത്.

അസമത്വം ഇല്ലാതാക്കുന്ന, ജനക്ഷേമ വികസനത്തിന് മുൻഗണന നൽകുന്ന പിണറായി സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കാലോചിതമായി നടപ്പാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞത്, ജനാധിപത്യത്തിനും മതേതര മൂല്യങ്ങൾക്കും തുരങ്കം വെക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയുടെ എല്ലാ തന്ത്രങ്ങൾക്കും മേൽ തുടർ ഭരണം ഉറപ്പുവരുത്തി വിജയചരിത്രം കുറിച്ച പിണറായി സർക്കാറിൻ്റെ വികസനോന്മുഖ പദ്ധതികൾക്കുള്ള എല്ലാ പിന്തുണയും നയപ്രഖ്യാപനത്തിൽ പ്രകടമായത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന സന്തോഷം ചെറുതല്ല.

പതിനഞ്ചാം നിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ നിലവിലെ സാഹചര്യവും സർക്കാറിൻ്റെ നയങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം നൽകി കൊണ്ട് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പുരോഗതി നയിക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാതെ വരുന്ന ഒരാൾ പോലുമുണ്ടാവരുത്, ചില വിഭാഗങ്ങളെ പാർശ്വവത്ക്കരിച്ചുള്ള വേർതിരിവുണ്ടാവരുത്, ഡിജിറ്റൽ മേഖലയിൽ വേർതിരിവുണ്ടാവരുത് എന്ന് ഗവർണർ എടുത്തു പറഞ്ഞിരിക്കുന്നുവെന്നത് ചെറുതല്ലാത്ത നയം തന്നെയാണ്. പ്രളയവും കൊടുങ്കാറ്റും മഹാമാരിയും നവകേരളത്തിന് വിഘാതം സൃഷ്ടിക്കുമ്പോഴും ‘നാനാത്വത്തിൽ ഏകത്വം’ എന്ന സാരാംശത്തിനുള്ള വിഭാഗീയ വെല്ലുവിളിയെയും ഗവർണർ സഗൗരവം കാണുന്നു. ഇത്തരം അസമത്വങ്ങൾക്കെതിരേ ഐക്യമത്വം മഹാബലം എന്ന തിരിച്ചറിവിൽ നാമോരുത്തരും പ്രയത്നിക്കേണ്ട ആവശ്യകത ഗവർണർ രണ്ടാം പിണറായി സർക്കാറിലെ പ്രഥമ നയപ്രഖ്യാപനത്തിൽ ഊന്നിപ്പറയുന്നത് തന്നെയാണ് മതനിരപേക്ഷതയുടെ കരുത്തുറ്റ ഊന്നുവടി.

ആരോഗ്യം, പൊലീസ്, ദുരന്ത നിവാരണം, തദ്ദേശസ്വയംഭരണം, റവന്യൂ എന്നീ വകുപ്പുകളുടെ കോവിഡു പോരാട്ട മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രാധാന്യവും എടുത്തു പറയുന്നു. പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ കിൻഫ്ര ഇൻ്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കുകൾക്കായി പദ്ധതിയുണ്ടെന്നത് ഓരോ പാലക്കാടുകാരനും അഭിമാന നേട്ടം തന്നെയാണ്.

അതേ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ച ആശങ്ക കേരള ജനതയുടെ പൊതു ആശങ്ക തന്നെയാണ്. ഒന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത് പോലെ, പുത്തൻ ആരോഗ്യം നയം, ഈ മഹാമാരിക്കാലത്തും ഉൾപ്പെടുത്തിയില്ല എന്നത് പ്രധാന ആശങ്ക തന്നെയാണ്. മറ്റൊരു വശം മൂന്നാം ഘട്ട കൊറോണയിലേക്ക് രാജ്യം കാലെടുത്തു വെച്ച സ്ഥിതിക്ക് എങ്ങനെ ആ ഭയാനകമായ അന്തരീക്ഷത്തെ നേരിടണമെന്ന വ്യക്തമായ കാഴ്ചപ്പാട് പങ്കുവെക്കാത്തതും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്, ആ സ്ഥാനത്തിൻ്റെ ഉത്തരവാദിത്വത്തിൻ്റെ പ്രസക്തി, ആരോഗ്യപരമായ വിയോജിപ്പിലൂടെ വി ഡി സതീശൻ വെളിവാക്കുന്നു.

ക്ഷേമ, വികസനവുമായി ബന്ധപ്പെട്ട മുൻ സർക്കാർ പദ്ധതികൾ തുടരുമെന്നതും വാക്സിൻ സൗജന്യമായി നൽകുന്നതിനായി മൂന്ന് കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ വിളിക്കുമെന്ന് തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ പ്രതീക്ഷ നൽകുന്ന 112 പേജിലെ നയപ്രഖ്യാപനം കേരളത്തിന് പുത്തൻ ഉണർവ്വ് നൽകട്ടെ. ജയ് ഹിന്ദ്.

Previous Post

പുതുപ്പരിയാരം പഞ്ചായത്തിലേക്കു കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

Next Post

പത്രപ്രവർത്തകർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
പത്രപ്രവർത്തകർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

പത്രപ്രവർത്തകർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News