അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി.
മോട്ടോറില്‍ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടി ഒന്നും ഉണ്ടായില്ല
രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പത്ത് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി. ആശുപത്രിയില്‍ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാര്‍ക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്
മോട്ടോറില്‍ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത് പരിഹരിക്കാന്‍ നടപടി ഒന്നും ഉണ്ടായില്ല. ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാര്‍ക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.