കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം ചേർന്നു.
(രാമദാസ്. ജി. കൂടല്ലൂർ.)
പല്ലശ്ശന. 28-09-2021ന് നിര്യാതനായ സുപ്രസിദ്ധ കണ്യാർകളി ആശാൻ ദ്വാരക കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പല്ലശ്ശന പുത്തൻകാവ് മൈതാനത്ത് സർവ്വകക്ഷി യോഗം ചേർന്നു. സി.ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. സായ്രാധ അദ്ധ്യക്ഷയായി. കെ. ബാബു എം എൽ എ ഉദ്ഘാടനംചെയ്തു. സി പി ഐ എം ഏരിയാ സെക്രട്ടറി കെ. രമാധരൻ, സി പി ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലക്ഷ്മണൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാവൈസ്പ്രസിഡന്റ് രോഹിത് കൃഷ്ണ, ബി ജെ പി ജില്ലാ സെക്രട്ടറി എം. ലക്ഷ്മണൻ, വാർഡ് മെമ്പർമാരായ പി. എസ്. രാമനാഥൻ, അംബുജാക്ഷൻ, കണ്യാർകളി ആശാന്മാരായ എം. ഭാസ്കരൻ, കെ. രവീന്ദ്രനാഥൻ, സി. ജ്യോതിന്ദ്രനാഥൻ, ടി. ചക്രപാണി,എൻ എസ് എസ് എസ്ഭാരവാഹി എം. ശിവദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
കെ. ചന്ദ്രമോഹൻ നന്ദി പറഞ്ഞു. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ. എൻ. കൃഷ്ണദാസ്, സി പി ഐ (എം) ഏരിയ സെക്രട്ടറി കെ. രമാധരൻ,ചലച്ചിത്ര സംവിധായകൻ ഫാറൂഖ്അബ്ദുൽറഹ്മാൻ, നാടൻ പാട്ടുകാരൻ പ്രണവം ശശി,നാട്ടുകലാകാര യൂണിയൻ ജില്ലാ ഭാരവാഹികളായ കെ. ചന്ദ്രൻ, സിജോ സണ്ണി. തുടങ്ങി വിവിധ ദേശങ്ങളിലെയും, രാഷ്ട്രീയ സാമൂഹിക രംഗത്തു പ്രവർത്തിക്കുന്ന പല പ്രതിനിധികളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പലരും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അന്ത്യോപചാരമർപ്പിക്കുവാനെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി
എം എൽ എ കെ.ബാബു. റീത്ത് സമർപ്പിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു.