കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം നടത്തി
കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- രമ്യാ ഹരിദാസ് MP
കേന്ദ്രസർക്കാർ കാർഷികമേഖലയെ കരിനിയമങ്ങൾ കൊണ്ട് നശിപ്പിക്കുമ്പോൾ, യുവതലമുറ കാർഷിക രംഗത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണെന്ന് രമ്യാ ഹരിദാസ് MP. വണ്ടാഴി പഞ്ചായത്തിലെ തണ്ടലൊടിൽ കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ രണ്ടേര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യാ ഹരിദാസ് MP.
കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി കെ.ജി.എൽദോ, NSUI അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ ശങ്കർ പ്ലാക്കാട്ട്, കെ.എസ്.യു. ജില്ലാ ഭാരവാഹികളായ ഗൗജാ വിജയകുമാരൻ, അജാസ് കുഴൽമന്ദം, അനൂപ്, ഡാനിഷ് കരിമ്പാറ, രഹന, ശ്യാം ദേവദാസ്, കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റുമാരായ നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, അജ്മൽ പുതുക്കോട്, ആദിത് കിരൺ, മിഥുൻ അമ്പാടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ, ശശി വണ്ടാഴി, പഞ്ചായത്ത് മെമ്പർ രമ്യാ പ്രമോദ്, പ്രമോദ് തണ്ടലോട്, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വിജീഷ് കുഴൽമന്ദം, വിഷ്ണു, സുനിൽ ചുവട്ടുപാടം, അരുൺ തേക്കിൻകാട് തുടങ്ങിയവർ നേതൃത്വം നൽകി.