ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാഗാന്ധി 3 തവണ സന്ദര്‍ശിച്ച, അദ്ധേഹത്തിന്റെ പാദസ്പര്‍ശം കൊണ്ട് പുണ്യഭൂമിയായി മാറിയ അകത്തേത്തറ ശബരി ആശ്രമത്തില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിക്കുന്നു.കാലത്ത് 9.30 ന് മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഗാന്ധിജി നട്ട തെങ്ങിന് ചുവട്ടില്‍ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. 10 മണിക്ക് നടക്കുന്ന ഗാന്ധിജയന്തി ദിനാഘോഷം KPCC ജനറല്‍ സെക്രട്ടറി സി.ചന്ദ്രന് ഉദ്ഘാടനം ചെയ്യും. 10.30 ന് മുന്‍ MLA യും ഗാന്ധിയനുമായ കെ.എ.ചന്ദ്രന്റെ നേതൃത്വത്തില്‍ സര്‍വ്വമതപ്രാര്‍ത്ഥന നടക്കും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്നുണ്ടെന്നും ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്റ് പി.എസ്.മുരളീധരന്, ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം എന്നിവര്‍ അറിയിച്ചു.