മണ്ണൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം ‘വിൻഡോസ് ഹൗസി’ല്‍ സരയു(22)വാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









