യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
മുതലമടയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതലമട മാമ്പള്ളത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
മുതലമട രാജന്റെയും കവിതയുടെയും മകൻ രമേഷിന്റെ മൃതദേഹമാണ് സുഹൃത്ത് ഷിജുവിന്റെ വീട്ടിലെ മുൻവശത്ത് കണ്ടത്.
മൃതദേഹത്തില്‍ നിറയെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായും ചെവിയില്‍ നിന്നും രക്തം വാർന്ന നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്









