തെരഞ്ഞെടുപ്പ് തോല്‍വി ചർച്ച ചെയ്യാൻ ചേർന്ന പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും രൂക്ഷവിമർശനം.
പിണറായിയുടെ പരുഷമായ ഭാഷയും സംസ്ഥാന സെക്രട്ടറിയുടെ ശരീരഭാഷയും വലിയ തോല്‍വിക്ക് കാരണമായി. മുൻപ് നടത്തിയ ചില വിവാദ പരാമർശങ്ങളും തെരഞ്ഞെടുപ്പില്‍ പാർട്ടിക്കു വലിയ തിരിച്ചടിയുണ്ടാക്കി.










