പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ നൊട്ടമല വളവില്‍ ജീപ്പ് താഴേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്.
ഞായറാഴ്ച രാവിലെ എട്ടിനാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ജീപ്പ് ഒന്നാംവളവില്‍ ഡിവൈഡറും തകര്‍ത്തശേഷം രണ്ടാംവളവിലെ റോഡിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും മണ്ണാര്‍ക്കാട് പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെത്തി വാഹനഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ജീപ്പ് റോഡരികിലേക്ക് മാറ്റിയിട്ടു.










