സർക്കാർ ജീവനക്കാരനെ ബിജെപി നേതാവ് മർദിച്ചതായി പരാതി. ബിജെപിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് സർക്കാർ ജീവനക്കാരനെ മർദ്ദിച്ചതായാണ് പരാതി.
ഇൻകംടാക്സ് അസിസ്റ്റന്റ് രമേശ് ബാബുവിനാണ് മർദ്ദനമേറ്റത്. പാലക്കാട് നോർത്ത് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്റെ പരാതി. മുഖത്തും, ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു പരാതിയിൽ പറയുന്നു.
സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും വിവിധ പിരിവുകൾക്കായി ആവശ്യപ്പെടുന്ന പണം നൽകാത്തതിനുമാണ് മർദിച്ചതെന്നാണ് ആരോപണം.
എന്നാൽ രമേശ് ബാബുവും സുഹൃത്തുക്കളും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്യുക യായിരുന്നെന്ന് സ്മിതേഷ് പ്രതികരിച്ചു.