കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.ആർ.മോഹൻദാസ് 26 വർഷത്തെ സേവനത്തിനു ശേഷം കെ എസ് ഇ ബി യിൽ നിന്ന് വിരമിച്ചു.
1996 ൽ പാലക്കാട് സബ്ബ് റീജണൽസ് റ്റോറിൽ ഇലക്ടിസിറ്റി വർക്കർ ആയി വൈദ്യുതി ബോർഡിൽ സേവനം ആരംഭിച്ച്. കാഷ്യർടൈനി, മീറ്റർ റീഡർ തസ്ഥികളിൽ സേവനം അനുഷ്ഠിച്ച് പാലക്കാട് ഡിവിഷനിലെ മേലാ മുറി സെക്ഷനിൽ ഓവർസിയർ ആയാണ് സേവനത്തിൽ നിന്ന് വിരമിച്ചത്.
വർക്കേഴ്സ്ഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡൻറ്, സെക്രട്ടറി,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, സെക്രട്ടറി, ഖജാൻജി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
നിലവിൽ എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി അംഗമാണ്.
വൈദ്യുതി ബോർഡിൽ ഇതിനകം രൂപം കൊണ്ട സേവന വേതന കരാറുകളുടെ ഭാഗമാകുകയും
നിരവധി അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘം ജീവനക്കാരി എം.ഗീത ഭാര്യയാണ്.
കെ.എം.അശ്വനി,
കെ .എം. അനഘ എന്നിവർ മക്കളാണ്.