കല്ലാംകുഴി ഇരട്ടക്കൊലക്കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന് നൂറുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുന്നത് പാലക്കാട് കോടതി നീട്ടിയത്. ശിക്ഷാവിധിക്കായി കോടതി ചേര്‍ന്നപ്പോഴാണ് കുറച്ച് വസ്തുതകള്‍ കൂടി അറിയിക്കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന് വ്യക്തമാക്കിയത്.
കേസില്‍ 25 പ്രതികളും കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയെങ്കിലും പ്രതിഭാഗത്തിനും വാദിഭാഗത്തിനും വീണ്ടും നിലപാടറിയിക്കാന്‍ കോടതി അവസരം നല്‍ക്കുകയായിരുന്നു. വിശദമായ വാദത്തിന് ശേഷം ബുധനാഴ്ചയാണ് കേസിലെ 25 പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്.