കെഎസ്ആർടിസി സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു. പത്താം തീയതി ശമ്പളം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോർപ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്ന് സിഐടിയു പറഞ്ഞു.
ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂറാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.