പല്ലശ്ശന: കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലും, കിഴക്കേക്കാവ് ഭഗവതി ക്ഷേത്രത്തിലും 2022 മാർച്ച് 11, 12 തിയ്യതികളിലായി താന്ത്രികരത്നം അണ്ടലാടിമന എ.എം.സി. പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ “കലശം” നടത്തി. ശുദ്ധികലശപൂജാദികർമ്മങ്ങളും തുടർന്ന്, സമാപന ദിവസമായ ഇന്ന് (മാർച്ച് 12ന്) വിശേഷാൽ പൂജകൾക്ക് ശേഷം, ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടായിരുന്നു.