ആശ്രയം റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ആശ്രയം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഇക്കോ ക്ലബ്ബ് , ഗൂഞ്ച് പാലക്കാട് , നെന്മാറ ഫോറെസ്റ് ഡെവലപ്മെന്റ് ഏജൻസി എവർഗ്രീൻ ഫാർമേഴ്സ് ബെനഫിറ് സൊസൈറ്റി എന്നിവ സംയുക്തമായി, സീതാർകുണ്ടിന്റെ പരിസ്ഥിതി നാശത്തിന് കാരണമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ തുടങ്ങിയവയുടെ നിർമാർജ്ജന പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു .
നെന്മാറ ഫോറെസ്റ് ഡെവലപ്മെൻറ് ഏജൻസി കോ-ഓർഡിനേറ്റർ അനൂപ് ചന്ദ്രൻ, ആശ്രയം സൊസൈറ്റി പ്രെസിഡൻറ് പി. അരവിന്ദാക്ഷൻ, സെക്രെട്ടറി എം. വിവേഷ്, ഡബ്ലിയു പി. എസ് .ഐ. പ്രൊജക്റ്റ് ഓഫീസർ, എസ് . ഗുരുവായൂരപ്പൻ, എവർ ഗ്രീൻ ഫാർമേഴ്സ് ക്ലബ് കോ ഓർഡിനേറ്റർ നെന്മേനി ഉദയപ്രകാശ്, കൊല്ലങ്കോട് ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ എസ് . സുജിത, എം. ശ്രീജിഷ, ആശ്രയം കോളേജ് അദ്ധ്യാപക കോ-ഓർഡിനേറ്റർമാരായ ഗംഗ കൃഷ്ണൻ, സി.കെ ജെസ്സി , എസ് .ശിവകുമാർ, എന്നിവർ ബോധവത്കരണങ്ങൾക്കും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
ഇരുപത്തിയഞ്ച് ചാക്കുകളിലായി ഉദ്ദേശം ഒന്നര ടൺ മാലിന്യങ്ങളാണ് അഞ്ചു ഗ്രൂപ്പുകളിലായി അൻപതോളം വരുന്ന അംഗങ്ങൾ ശേഖരിച്ചത്..നിരോധിത മേഖലയാണെങ്കിലും ദിവസേന നിരവധിയാളുകളാണ് സീതാർകുണ്ട് വനമേഖലയിയിലേക്ക് വരികയും വന നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നത്. ഇതിൽ ഒരു നിയന്ത്രണം വരുത്തുന്നതിനും പൊതുജന ബോധവത്കരണം നടത്തുന്നതിൻറെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്തവർക്ക് കർഷക കൂട്ടായ്മ ജൈവ ഭക്ഷണവും നൽകി. പശ്ചിമ ഘട്ട സംരക്ഷണ ഗാനം പാടിയാണ് പരിപാടിക്ക് താൽകാലിക വിരാമം നൽകിയത്. വനം വകുപ്പുമായി സഹകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ചിത്രം: സീതാര്കുണ്ട് ശുചീകരണത്തിൻറെ ഭാഗമായി ആശ്രയം റൂറൽ ഡെവെലപ്മെന്റ സൊസൈറ്റയും വനം വകുപ്പും വിവിധ സംഘടനകളും സംയുക്തമായി ശേഖരിച്ച അജൈവ മാലിന്യങ്ങളുമായി കാടിന് പുറത്ത്.