ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യത്തോടെ പാലക്കാട് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
പാലക്കാട് : ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായി ഉയർന്ന് നിന്നിരുന്ന ബാബരി മസ്ജിദ് ഇന്ത്യയിലെ മുസ്ലിം ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ മനുഷ്യ സൗഹാർദ്ധം നിലനിർത്തിയിരുന്നു.
ഈ സൗഹാർദ്ധം തങ്ങൾ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്ര നിർമിതിക്ക് തടസ്സമാണെന്ന് മനസ്സിലാക്കിയ RSS ബാബരി രാമജന്മഭ്രമി വിവാദം ഉയർത്തിക്കൊണ്ട് 1992 ൽ ബാബരി മസ്ജിദ് തകർക്കുകയും 2019- നവംബർ 9 ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തു ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്തി കൊണ്ടു മൻസ്മൃതിയുടെയും ആർ.എസ്.എസ്സിന്റെ വിചാരധാര പ്രകാരമാണ് വിധി കല്പിച്ചത് എന്നും
ഇത് അനീതിയാണ് എന്നും ഈ വിധി പുനപ്പരിശോധിക്കണം എന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിച്ച് ഇന്ത്യയിലെ മുസ്ലിമുകൾക്ക് നീതി ലഭ്യമാക്കണമെന്ന് എന്നും പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പറഞ്ഞു.
നാലര നൂറ്റാണ്ടു കാലം ഇന്ത്യന് മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ടന്നും ബാബരി മസ്ജിദിൻ്റെ ചരിത്രം മറക്കാൻ കഴിയില്ലന്നും പിറന്ന് വീഴുന്ന ഓരോ കുഞ്ഞിനേയും ഓർമ്മപ്പെടുത്തുമെന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു
പാർട്ടി മുനിസിപ്പൽ സെക്രട്ടറി അഹമ്മദ് ശുഹൈബ് സ്വാഗതവും, എസ്.ഡി.പി.ഐ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷതയും വഹിച്ചു.
NCHRO സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി , E. S. കാജാ ഹുസൈൻ (Sdtu സംസ്ഥാന ട്രഷറർ ) , S. സക്കീർ ഹുസൈൻ
(Sdtu ജില്ലാ പ്രസിഡന്റ് ) , സുലൈഖ റഷീദ്
(Sdpi ജില്ലാ സെക്രട്ടറി) , സുലൈമാൻ പാലക്കാട്
(Sdpi ജില്ലാ സെക്രട്ടറി)
എന്നിവർ ആശംസകൾ അറിയിച്ചു ഒ.എച്ച് ഖലീൽ നന്ദി പറഞ്ഞു.