സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.*
നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും, അമൃതവാഹിനി ഹോമിയോപതിക് ക്ലിനിക്കിന്റെയും നേതൃത്വത്തിൽ വെള്ളപ്പാറക്കുന്ന് ആദിവാസി കോളനിയിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഐ എച്ച് എം എ ദേശീയ സമിതി അംഗം ഡോ: രഞ്ജിത് കുമാർ. പി.എസ് നിർവ്വഹിച്ചു. ചടങ്ങിൽ സെന്റ് തോമസ് കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗം പ്രതിനിധി മരിയ ലോറൻസ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സംരക്ഷണ ക്കുറിച്ചും, പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡയറ്റീഷൻ അദ്രസ്യ ക്ലാസ്സ് നയിച്ചു. ക്രിസ്റ്റീന വർഗ്ഗീസ്, രാഹുൽ .ആർ എന്നിവർ സംസാരിച്ചു.










