തച്ചമ്ബാറ: എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു. തച്ചമ്ബാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തുള്ള എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ എ.ടി.എം മെഷീന് കത്തിക്കാന്‍ ശ്രമം നടന്നത്. എ.ടി.എം കൗണ്ടറിലെത്തിയയാള് വേസ്റ്റ് ബിന്നില്‍ നിന്നും പേപ്പര്‍ എടുത്ത് കൈവശമുള്ള സിഗരറ്റ് ലാമ്ബ് ഉപയോഗിച്ച് കത്തിക്കുകയും കത്തിയ കടലാസ് മെഷീനിലിടുന്നതായും സി.സി.ടി.വി കാമറ ദൃശ്യങ്ങളിലുണ്ട്. എ.ടി.എം മെഷീന്റെ കീപ്പാഡ് കത്തിനശിച്ചു. പാഡിന്റെ പ്ലാസ്റ്റിക് കവര്‍ കത്തിയാണ് കീപാഡ് നശിച്ചത്. പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ ടി. ഉണ്ണികൃഷ്ണന് പറഞ്ഞു.